icai1
ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ ദ്വിദിന ദക്ഷിണേന്ത്യൻ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ ജസ്റ്റിസ്.സി.കെ. അബ്ദുൾ റഹിം സംസാരിക്കുന്നു. ബി.ഇ. പാമ്പണ്ണ, ദുൻകർ ചന്ദ് യു. ജെയിൻ, ജോമോൻ കെ ജോർജ്, ജയേഷ് ജോർജ്, ബാബു എബ്രഹാം കള്ളിവയലിൽ, കെ. ജലപതി, എം.സി.ജോസഫ്, ഡി. പ്രസന്നകുമാർ, അഭിഷേക് മുരളി, പി.ആർ. ശ്രീനിവാസൻ, രഞ്ജിത്ത് ആർ. വാര്യർ എന്നിവർ സമീപം.

# എറണാകുളം ശാഖയ്ക്ക് രണ്ട് അവാർഡ്

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) ദക്ഷിണേന്ത്യൻ കൗൺസിലിന്റെ 51ാമത് വാർഷിക സമ്മേളനം സമാപിച്ചു. ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു. ബാബു എബ്രഹാം കള്ളിവയലിൽ അദ്ധ്യക്ഷത വഹിച്ചു.

ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, ജോമോൻ കെ. ജോർജ്, കെ. ജലപതി, പി.ആർ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു. ചർച്ചയിൽ മുൻ ദേശീയ പ്രസിഡന്റുമാരായ ആർ. ബാലകൃഷ്ണൻ, ബി.പി. റാവു, ആർ. ഭൂപതി, കെ. രഘു, എം. ദേവരാജറെഡ്ഡി എന്നിവർ പങ്കെടുത്തു. വേണുഗോപാൽ സി. ഗോവിന്ദ് മോഡറേറ്ററായിരുന്നു.

മികച്ച ശാഖകൾക്കുള്ള പുരസ്കാരങ്ങൾ ജസ്റ്റിസ്. സി.കെ. അബ്ദുൾ റഹിം സമ്മാനിച്ചു. എറണാകുളം ശാഖ ലാർജ് കാറ്റഗറിയിൽ ബ്രാഞ്ച് രണ്ടാം സ്ഥാനവും ഐ.ആർ.സി പുരസ്കാരവും നേടി.