mes
കുന്നുകര എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ഓൾ കേരള ഇന്റർ സ്‌കൂൾ ഫുട്‌സാൽ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ചെങ്ങമനാട് ഹയർ സെക്കന്ററി സ്‌കൂൾ ട്രോഫി ഏറ്റുവാങ്ങുന്നു

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനിയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ നടന്ന ഓൾ കേരള ഇന്റർ സ്‌കൂൾ ഫുട്‌സാൽ ടൂർണമെന്റിൽ ചെങ്ങമനാട് ഹയർ സെക്കൻഡറി സ്‌കൂൾ ജേതാക്കളായി. മത്സരത്തിൽ കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്ന് 32 ടീമുകൾ പങ്കെടുത്തു. എളമക്കര ഹയർ സെക്കൻഡറി സ്‌കൂൾ റണ്ണറപ്പായി. എം.ഇ.എസ് സി.ഇ.ടി സെക്രട്ടറി അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ആത്മാറാം സംസാരിച്ചു .എം.ഇ.എസ് സി.ഇ.ടി ട്രഷറർ വി.കെ.എം. ബഷീർ കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.