പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ അംഗ പരിമിതരുടെ കൺവെൻഷനും കുടുംബ സംഗമവും ഡിഫറന്റലി ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷൻ ജില്ലാ പ്രസി.അഡ്വ.ടി.വി. ആന്റോ ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി കൃഷ്ണപിള്ള ഹാളിൽ നടന്ന പരിപാടിയിൽ ടി.ഡി.ജൂഡ്സൺ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എം.ശിവരാജു, ജെയ്സൺ ടി. ജോസ്, സുരേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി ടി.ഡി.ജൂഡ്സൺ (പ്രസിഡന്റ്) സി.വി.ഗിരീഷ് (സെക്രട്ടറി) എൻ.ടി.സുനിൽ (രക്ഷാധികാരി ) എന്നിവരെ തിരഞ്ഞെടുത്തു.