അങ്കമാലി: സി.പി.എം തോട്ടകം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ ഒരാളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. മരങ്ങാടം പാണാട്ട് വീട്ടിൽ ശ്യാം (23) ആണ് അറസ്റ്റിലായത്. തോട്ടകം
കല്ലൂരാൻ വീട്ടിൽ രാമനെയാണ് (67) ആക്രമിച്ചത്. രണ്ട് പേർ ചേർന്ന് ആക്രമിച്ചതെന്നാണ് പരാതി. രാമൻ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.