പെരുമ്പാവൂർ: സ്‌കൂൾ കലോത്സവത്തിലെ ആദ്യജയം നേടിയത് എടത്തല കെ.എൻ.എം.എം.ഇ.എസ് യു.പി സ്‌കൂളിലെ റയ്യ കെ.ആർ. യു.പി വിഭാഗം അറബിക് കലോത്സവത്തിലെ ക്വിസ് മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ തവണ സബ്‌ജില്ലാതല മത്സരത്തിൽ എ ഗ്രേഡും ഈ വർഷം നടന്ന അലിഫ് ടാലന്റ് ടെസ്റ്റിൽ ജില്ലാ തലത്തിൽ എ ഗ്രേഡും നേടിയിരുന്നു. തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ കെ.കെ. റജീബിന്റെയും നജിയയുടെയും മകളാണ്.