തൃക്കാക്കര : വിദ്യാർത്ഥിനിയെ ബസിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ രണ്ട് ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് കണ്ടക്ടർ വാഴക്കാല സ്വദേശി സക്കീർ,ഡ്രൈവർ ആലുവ എൻ.എ.ഡി. സ്വദേശി അൽത്താഫ് എന്നിവരെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിൽ എറണാകുളം പൂക്കാട്ടുപടി റൂട്ടിലോടുന്ന എസ്.എം.എസ്. എന്ന ബസും പോലീസ് കസ്റ്റഡിയിലെടുത്തു.
തൃക്കാക്കര കാർഡിനൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ഫാത്തിമ ഫർഹാനെയാണ് കണ്ടക്ടർ സക്കീർ തള്ളിയിട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ ഇടുപ്പെല്ലിന് ക്ഷതമേറ്റിരുന്നു. തൃക്കാക്കര ജഡ്ജിമുക്ക് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറുന്നതിനിടെയാണ് സംഭവം. . മറ്റ് യാത്രക്കാർക്കൊപ്പം ബസിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ തള്ളിപ്പുറത്താക്കുകയായിരുന്നു. . കേസിൽ കണ്ടക്ടർ ഒന്നാം പ്രതിയുംഡ്രൈവർ രണ്ടാം പ്രതിയുമാണെന്ന് .തൃക്കാക്കര സി.ഐ. ഷാബു പറഞ്ഞു ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ബസ് ഉടമയ്ക്കും ജീവനക്കാർക്കും എറണാകുളം ആർ.ടി.ഒ. കെ. മനോജ് കുമാർ നോട്ടീസ് നൽകി. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ഉടമയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കണ്ടക്ടറുംഡ്രൈവറുംകാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ. വ്യക്തമാക്കി.