കൊച്ചി: സംരംഭകത്വ പ്രോത്സാഹന പ്ലാറ്റ്‌ഫോമായ ബിസിനസ് ഓൺലൈവ് ഡോട്ട്‌കോം അടുത്ത മാസം കൊച്ചിയിൽ സംഘടിപ്പിക്കുന്ന എം.എസ്.എം.ഇ കോൺക്ലേവിന്റെ ഭാഗമായി എക്‌സലൻസ് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ചെറുകിട- ഇടത്തരം സംരംഭകർക്ക് അവാർഡിന് അപേക്ഷിക്കാം. വിദഗ്ധരായ ജൂറി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്കും ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കും അവാർഡ് നൽകും. അർഹരായ സംരംഭകർ തങ്ങളുടെ സ്ഥാപനം, ബ്രാൻഡ്, ഉത്പന്നങ്ങൾ, മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയവ സഹിതം businessonlivesummits@gmail.com എന്ന ഇ-മെയിലേക്ക് നവംബർ 30 ന് മുമ്പ് അപേക്ഷിക്കണം.