മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 5283-ാം നമ്പർ പായിപ്ര ശാഖ കുടുംബ പ്രാർത്ഥന യോഗം പായിപ്ര ഏനാലിൽ എ.എം. ചന്ദ്രന്റെ വസതിയിൽ നടന്നു. ഗുരുദേവ സന്നിധിയിൽ ദീപാർപ്പണം നടത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ മേൽ ശാന്തി ബിജു അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് കെ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. രാജൻ, ശാഖ കമ്മറ്റി അംഗങ്ങളായ സുനി മണ്ടപത്തിൽ, കെ.ആർ. രാജൻ, പി.കെ. സന്തോഷ്, എ.കെ. സുരേന്ദ്രൻ, എം. കെ. സുരേന്ദ്രൻ, എ.കെ. സുരേഷ്, കെ.എം. സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടേയും കുടുംബാഗങ്ങളുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി.