കൊച്ചി: കൊച്ചിൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ യു.എ.ഇ ഘടകമായ 'എക്കോസി'ന്റെ കുടുംബസംഗമം 'എക്കോസ്റ്റാൾജിയ' നാളെ (വെള്ളി) ദുബായിലെ ഹോട്ടൽ ഗ്രാൻഡ് എക്‌സൽസിയറിൽ നടത്തും.

കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ആർ.വി. കിളിക്കാർ മുഖ്യാതിഥിയാകും. മുൻ പ്രിൻസിപ്പൽ ഡോ.എം. രാജഗോപാലൻ, അസോസിയേഷൻ പ്രസിഡന്റ് തോമസ് വയലാട്ട്, എക്കോസ് ജനറൽ കൺവീനർ എൻ.എം. സുധീർ എന്നിവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.പി. സലിംകുമാർ അറിയിച്ചു.