പെരുമ്പാവൂർ: തുടർച്ചയായ രണ്ടാം വട്ടം ഹൈസ്‌ക്കൂൾ വിഭാഗം കഥകളി സംഗീതത്തിൽ എ ഗ്രേഡോടെ റവന്യൂ ജില്ലാ കലോൽസവത്തിൽ ഭരത് രാജ് ഒന്നാമതെത്തി. അമ്മയുടെ താരാട്ട് പാട്ടിന്റെ ഓർമ്മകളാണ് ഇത്തവണയും തന്നെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചതെന്നാണ് ഭരത്‌രാജിന്റെ വിശ്വാസം. കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റി സംഗീതവിഭാഗം ലക്ചററായ രാജലക്ഷ്മിയുടെയും ബിസിനസുകാരനായ ബാബുരാജിന്റെയും മകനാണ് ഭരത് രാജ്. തൃപ്പൂണിത്തുറ ശ്രീവെങ്കിടേശ്വര എച്ച്. എസിലെ വിദ്യാർത്ഥിയായ ഭരത് കഴിഞ്ഞ വർഷത്തെ സംസ്ഥാന കലോത്സവ വിജയിയുമാണ്. ഇത്തവണ ശാസ്ത്രീയസംഗീതം, അഷ്ടപദി എന്നീ ഇനങ്ങളിലും മൽസരിക്കുന്നുണ്ട്.