പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയന്റെ വിവിധ ശാഖകളിലെ മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്കുള്ള രണ്ടാംഘട്ട വായ്പ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ നിർവഹിച്ചു. യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ കെ. കെ. കർണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് മാനേജർ ജിബിൻ ജോയ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ സജിത്ത് നാരായണൻ, കമ്മിറ്റി അംഗം എം. എ. രാജു, മൈക്രോ ഫിനാൻസ് കോഡിനേറ്റർ നളിനി മോഹൻ, വനിതാ സംഘം ഭാരവാഹികളായ യൂണിയൻ പ്രസിഡന്റ് ജയ ഗോപാലകൃഷ്ണൻ, സെക്രട്ടറി ഇന്ദിരാ ശശി, വൈസ് പ്രസിഡന്റ് മോഹിനി വിജയൻ എന്നിവർ പ്രസംഗിച്ചു.