കിഴക്കമ്പലം: കടമ്പ്രയാറിന് തണലേകാൻ ഫലവ്യക്ഷതൈകൾ നട്ടു. മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി യുവതയുടെ ആഭിമുഖ്യത്തിൽ വനം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് പെരുമ്പാവൂർ സെക്ഷൻ ഓഫീസർ കെ.എസ് വിനോദ് ഉദ്ഘാടനം ചെയ്തു.