കിഴക്കമ്പലം: സെന്റ് ആന്റണീസ് ഫെറോന പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും. പെരുന്നാളിനോട് അനുബന്ധിച്ച് 5 നിർദ്ധനരായ യുവതികൾക്ക് 50,000 രൂപ വീതം ചികിത്സാ സഹായം നൽകും. പെരുന്നാളിന്റെ മൊത്തവരുമാനത്തിൽ നിന്ന് പത്ത് ശതമാനം വരുന്ന തുക നിർദ്ധനരായ രോഗികളുടെ ചികിത്സയ്ക്കായി മാറ്റി വയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.