തൃക്കാക്കര: തൃക്കാക്കരയിൽ എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റ് സമ്മേളനം യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ബി. അഭിലാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി വിജയൻ പടമുകൾ, ഉണ്ണി കാക്കനാട്, വിനീസ് ചിറക്കപ്പടി, കെ.എൻ. രാജൻ, അരുൺ പുതിയായിൽ, വിനോദ് ഏരൂർ, അശോകൻ നെച്ചിക്കാട് തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത ചിത്രകാരൻ സലിൽ വാസുദേവനെയും പ്രകാശൻ ടി.കെ., എം.എസ്. അനിൽ കുമാർ, എൻ.ആർ. ഷാജി, വിജയൻ പടമുകൾ എന്നിവരെയും ആദരിച്ചു.
പ്രതിനിധി സമ്മേളനം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. പി.കെ.സുധീർകുമാർ അധ്യക്ഷത വഹിച്ചു. പ്രശാന്ത് എ.എസിനെ പ്രസിഡന്റായും ഷാൽബി ചിറക്കപടിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.