കോലഞ്ചേരി: ക്ഷീര വികസന വകുപ്പിന്റെ വടവുകോട് ബ്ളോക്ക് ക്ഷീര സംഗമം വെള്ളി ശനി ദിവസങ്ങളിൽ വെമ്പിള്ളി സൗത്ത് സെന്റ് മേരീസ് കത്തീഡ്രൽ ഹാളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 8 ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ പതാക ഉയർത്തും. തുടർന്ന് കന്നു കാലി പ്രദർശനം . ശനിയാഴ്ച രാവിലെ 9 ന് ക്ഷീര വികസന സെമിനാർ , ഉച്ചയ്ക്ക് 12 നു വി.പി സജീന്ദ്രൻ എം.എൽ.എ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ ബ്ളോക്കിലെ മികച്ച കർഷകനെ ആദരിക്കും. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ മികച്ച കർഷകയേയും ആദരിക്കും.