കാലടി: ഷാഫി പറമ്പിൽ എം എൽ എ യേയും, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിനെയും പോലിസ് മർദ്ദിച്ചതിൽ ശ്രീമൂലനഗരം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.പി.എൻ. ഉണ്ണികൃഷണൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിൻറ്റോ,-ടി.പി ആന്റു , കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.വി.സെെബാസ്റ്റ്യൻ, കെ.സി.മാർട്ടിൻ, പി.കെ.സിറാജ്, വിപിൻദാസ്, നെൽസൺ പുളിക്ക, മഞ്ചു നവാസ്, വി.എം..ഷംസുദീൻ, സുലൈമാൻ പുതുവാൻകുന്ന്, ഷെമീർ അബ്ദു, ജി നാസ് എ.ജെ., വിനിത് പി.വി. എന്നിവർ പ്രസംഗിച്ചു.