vt
കിടങ്ങൂർ വി.ടി.ഭട്ടതിരിപ്പാട് ഗ്രന്ഥശാലയിൽ നടന്ന ചിന്താവിഷ്ടയായ സീതയെക്കുറിച്ചുള്ള സംവാദത്തിൽ പ്രൊഫ: എം.തോമസ് മാത്യു സംസാരിക്കുന്നു

അങ്കമാലി.ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ചോദ്യങ്ങൾ ഉയർത്തുന്ന കൃതിയാണ് കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെന്ന് പ്രൊഫ: എം.തോമസ് മാത്യു അഭിപ്രായപ്പെട്ടു. കിടങ്ങൂർ വി. ടി ഭട്ടതിരിപ്പാട്‌ ഗ്രന്ഥശാലയിൽ നടന്ന സംവാദത്തിൽപങ്കെടുക്കുകയായിരുന്നു അദ്ദേഹം. വി.ടി. ട്രസ്റ്റ് വൈസ് ചെയർമാൻ കെ.കെ.രവി അദ്ധ്യക്ഷനായിരുന്നു. കെ.പി.ഗോവിന്ദൻ സ്വാഗതവും, സെക്രട്ടറി കെ.എൻ.വിഷ്ണു നന്ദിയും പറഞ്ഞു.

എ.എസ്.ഹരിദാസ്, ബാലകൃഷ്ണൻ, പി.കെ.വർഗ്ഗീസ്, സുരേഷ് മൂക്കന്നൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.