പറവൂർ : ഉപജില്ലാ ശാസ്ത്ര സംഗമം കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ നടന്നു. ശാസ്ത്രബോധവും ശാസ്ത്രപഠന രീതിയും സ്വാംശികരിക്കാൻ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സയൻസ്, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഗണിതം എന്നീ ക്ളബുകളെ ഏകോപിച്ച് സംഘടിപ്പിക്കുന്ന ശാസ്ത്രരംഗം പദ്ധതിയുടെ ഭാഗമായാണ് ശാസ്ത്ര സംഗമം നടന്നത്. ഈ ക്ളബുകളിൽ പ്രവർത്തിക്കുന്ന നിരവധി കുട്ടികൾ ശാസ്ത്രസംഗമത്തിൽ പങ്കെടുത്തു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ബി. മിഞ്ചു, ഗീതാ സന്തോഷ്, ടി.ആർ. സുകുമാരൻ, കെ.എ. ഷേർളി, മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ടി.ഡി. സുധീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ. കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഷീബ, സി.പി. ബോസ്, പി. സുനിൽകുമാർ, കലാ പ്രതാപൻ, കെ.എൻ. ലത തുടങ്ങിയവർ സംസാരിച്ചു. ജസ്റ്രിൻ കച്ചിലേത്ത് സമ്മാനദാനം നിർവ്വഹിച്ചു.