കാലടി: മഴ മാറട്ടെയെന്ന് ആദ്യം പറഞ്ഞു. കടുത്ത വെയിലായിട്ടും തകർന്ന റോഡുകൾ ടാർ ചെയ്യാൻ നീക്കമില്ല. ടെൻഡർ നടപടികളും, ഫണ്ട് വകയിരുത്തലും കഴിഞ്ഞിട്ട് മാസങ്ങളായി.പഞ്ചായത്ത് അനങ്ങുന്നില്ല. ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മോശമായ റോഡുകളിലൊന്നാണ് യൂണിവേഴ്സിറ്റി-പുത്തൻകാവ് റോഡ്. ക്ഷേത്രം വരെയുള്ള റോഡിന്റെ തകർച്ച കാരണം കാൽനടയാത്രപോലും സാദ്ധ്യമല്ലാതെയായി.മറ്റൂരിലെ ശ്രീ ശങ്കരാ കോളേജിന് താഴെയുള്ള കോളനി റോഡ് തുടങ്ങി 17 വാർഡുകളിലെയും റോഡുകളാണ് ടാറിംഗ് നടത്തേണ്ടത്.രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നിടത്ത് കോൺക്രീറ്റ് കട്ടകൾ വിരിക്കണമെന്ന നിർദ്ദേശവുമുണ്ട്. മണ്ഡലകാലവും, ഉത്സവകാലങ്ങളും എത്തിയതോടെ ഗതാഗതത്തിരക്കായി.മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് .വേനലിൽ കടുത്ത പൊടിപടലം ഇതിലേറെ കഷ്ടമാണ് പി .ഡബ്ലി​യു. ഡി റോഡിന്റെ അവസ്ഥ. കാലടി മലയാറ്റൂർ റോഡിൽ വാഹനഗതാഗതം പറ്റാതെയായി. അങ്കമാലി തുറവൂർ റോഡ്, മാണിക്കമംഗലം, പൊതിയക്കര, മരോട്ടിച്ചോട് റോഡ്, തുടങ്ങി നിരവധി റോഡുകളാണ് അടിയന്തിരമായി ടാർ ചെയ്യേണ്ടത്.

. കാഞ്ഞൂർ, ശ്രീ മൂലനഗരം, മഞ്ഞപ്ര, മല -നീലിശ്വരം ഗ്രാമ പഞ്ചായത്തുകളിലെയും അവസ്ഥ ഇത് തന്നെ.

പരി​താപകരം

യൂണിവേഴ്സിറ്റി-പുത്തൻകാവ് റോഡ്

കോളനി റോഡ്

കാലടി മലയാറ്റൂർ റോഡ്

അങ്കമാലി തുറവൂർ റോഡ്