പറവൂർ : അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയനും പറവൂർ സഹകരണ ബാങ്കും സംയുക്തമായി നടത്തിയ സഹകരണ സെമിനാർ ജില്ല ബാങ്ക് മുൻ ഡയറക്ടർ ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക മേഖലയിൽ സഹകരണ മേഖലയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ജോർജ് ജോസഫ് സംസാരിച്ചു. എ.കെ. സുരേഷ്, എം.ജെ. രാജു, ഇ.പി. ശശിധരൻ, കെ.ബി. ജയപ്രകാശ്, ടി.എസ്. പുഷ്കല, ടി.എസ്. ബേബി, സി.എ. രാജീവ്, വി.ബി. വിനോദ് കുമാർ, വി. ബാലകൃഷ്ണൻ, വി.ബി. ദേവരാജ് എന്നിവർ സംസാരിച്ചു.