കൊച്ചി: ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സൂചനാ സമരത്തിന്റെ ഭാഗമായി എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ഒ.പി ബഹിഷ്‌ക്കരണവും ധർണയും നടത്തി. അവശ്യ സേവനങ്ങൾ മുടക്കാതെ രാവിലെ 8 മണി മുതൽ 10 വരെ ഒ.പി ബഹിഷ്‌ക്കരിച്ചു.
മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയുടെ ആഭിമുഖ്യത്തിലായിരുന്നു സമരം.
പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന ധർണ യൂണിറ്റ് പ്രസിഡന്റ് ഡോ.വിധുകുമാർ ഉത്ഘാടനം ചെയ്തു. മുൻ സംസ്ഥാന ഭാരവാഹികളായ ഡോ.കവിതാ രവി, ഡോ.സദറുദ്ധീൻ എന്നിവർ സംസാരിച്ചു.