പറവൂർ : ചേന്ദമംഗലം പഞ്ചായത്തിന്റെ ശുചിത്വഗ്രാമം സുന്ദരഗ്രാമം പദ്ധതിയുമായി സഹകരിച്ച് ഡി.വൈ.എഫ്.ഐ ചേന്ദമംഗലം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിലും കടകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചു തുടങ്ങി. ഇവ വൃത്തിയാക്കിയതിന് ശേഷം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ചേന്ദമംഗലത്തുള്ള പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റിൽ സംസ്കരിക്കും. പഞ്ചായത്തംഗം രശ്മി അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എസ് ശരത്ത്, ടി.ഡി. സുധീർ, പി. വിശാൽ, പി.എം. സുര്യദേവ്, അജയ്ബാബു, പി. ആകാശ്, ടി.‌ഡി. അനു എന്നിവർ നേതൃത്വം നൽകി. പ്ലാസ്റ്റിക്ക് മാലിന്യവും ആഹാരാവശിഷ്ടങ്ങളും റോഡരികിലും പുഴയിലും തോടുകളിലും നിക്ഷേപിക്കുന്നത് തടയാൻ ജനകീയ കൂട്ടായ്മകൾനടത്തും.