മൂവാറ്റുപുഴ: നഗരസഭ വെറ്ററിനറി പോളിക്ലിനിക്ക് വഴി നടപ്പിലാക്കുന്ന അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിൽ മുട്ട കോഴികു‌ഞ്ഞുങ്ങളെ ലഭിക്കുവാൻ ഗുണഭോക്ത്രലിസ്റ്റിൽ പേരുള്ള ഗുണഭോക്താക്കൾ ആധാർ കാർഡിന്റേയും റേഷൻ കാർഡിന്റേയും കോപ്പിയും ഗുണഭോത്ര വിഹിതമായ 550 രൂപയും വെറ്ററിനറി പോളിക്ലിനിക്കിൽ അടച്ച് ഇൗ മാസം 30ന് മുമ്പ് ബുക്ക് ചെയ്യണമെന്ന് മൂവാറ്റുപുഴ വെറ്ററിനറി സർജൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0485- 2833301..