march
കുമ്പളത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ഉണ്ടായതായി പൊലീസിൽ പരാതിപ്പെട്ടിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്,കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയുന്നു

കുമ്പളം. കുമ്പളത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ഉണ്ടായതായി പൊലീസിൽ പരാതിപ്പെട്ടിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്,കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.ബേസിൽ മൈലന്തറ, അഫ്സൽ നമ്പ്യരത്ത്, എൻ.പി.മുരളീധരൻ,എസ്.ഐ.ഷാജി, എൻ.റ്റി. ജോസ്, സി.ഇവീജയൻ, ശ്രീജിത്ത്പാറക്കാടൻ, എം.ഡി.ബോസ്, എം.വി.ഹരിദാസ്, ലീലപന്മദാസ്,ഷെർളിജോർജ്, റസീന സലാം,ഷീജ പ്രസാദ്,സി.റ്റി.അനീഷ്,കെ.കെ. മണിയപ്പൻ എന്നിവർ പ്രസംഗിച്ചു.