അങ്കമാലി : മൂക്കന്നൂർ വിജ്ഞാനമിത്രസംവാദവേദിയുടെ നേതൃത്വത്തിൽ വെള്ളിവെളിച്ചം പ്രതിവാര സംവാദപരിപാടിയിൽ ഇന്ന് വൈകീട്ട് 6 ന് മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് സാദ്ധ്യതകളും പരിമിതികളും എന്ന വിഷയത്തെക്കുറിച്ച് സംവാദം നടത്തും. സംസ്‌കൃത സർവ്വകലാശാല കരിയർ ഗൈഡൻസ് ബ്യൂറോ ചീഫ് എം. വി. പോളച്ചൻ വിഷയാവതരണം നടത്തും. നാട്ടിക യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്യും. പി. എസ്. സി. മുൻ ജില്ലാ ഓഫീസർ എം. എസ്. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും