കൊച്ചി: മറൈൻഡ്രൈവ് ജി.സി.ഡി.എ കോംപ്ളക്സിൽ കട നടത്തുന്ന റിഹാദിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി ധർണ നടത്തി. ജില്ലാ കൺവീനിയർ ഷക്കീർ അലി ഉദ്ഘാടനം ചെയ്തു. അവിടെ നടക്കുന്ന അഴിമതികൾക്കെതിരെ പ്രതികരിച്ചതിനാണ് റിഹാദിനെ മർദ്ദിച്ചതെന്നും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ഷക്കീർ അലി പറഞ്ഞു. തൃക്കാക്കര മണ്ഡലം കൺവീനർ ഫോജി ജോൺ, ഘോഷിൻ കോശി, ഷംസുദ്ദീൻ എൻ.എസ് എന്നിവർ സംസാരിച്ചു.