പള്ളുരുത്തി: ജെ.സേവ്യർ എഴുതിയ ആറാമത്തെ പുസ്തകം മറുജന്മം പ്രകാശന കർമ്മം 24 ന് (ഞായർ) നടക്കും. വൈകിട്ട് 5ന് ഇ.കെ. സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരി ഗ്രേസി നടനും എഴുത്തുകാരനുമായ കെ.മധുപാലിന് നൽകും. സമിതി ചെയർമാൻ പി.ബി.ശിവപ്രസാദ് അദ്ധ്യക്ഷത വഹിക്കും.എം.രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.സി.ടി.തങ്കച്ചൻ, വേണു.വി.ദേശം, ഡോ.കിഷോർ രാജ് തുടങ്ങിയവർ സംബന്ധിക്കും.