അങ്കമാലി: . മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലേബർ ഓഫീസുമായി സഹകരിച്ച് വ്യാപാരികൾക്ക് ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിനും, പുതിയ രജിസ്ട്രേഷൻ എടുക്കുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി പോളച്ചൻ ഉദ്‌ഘാടനം ചെയ്‌തു. അങ്കമാലി അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.എ ജയപ്രകാശ് വ്യാപാരികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള ക്ലാസ് നയിച്ചു. അങ്കമാലി മുനിസിപ്പൽ പ്രദേശത്തെ വ്യാപാരികൾ ക്യാമ്പിൽ പങ്കെടുത്തു .ചടങ്ങിന് അസോസിയേഷൻ ജനറൽസെക്രട്ടറി ഡാന്റി ജോസ് സ്വാഗതവും, ട്രഷറർ തോമസ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.