ആലുവ: ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടെ കുടിവെള്ള പൈപ്പുകൾ തകർന്നതിനെ തുടർന്ന് അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ആലുവ നഗരസഭ, കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം മേഖല എന്നിവിടങ്ങളിൽ ഇന്ന് ഭാഗികമായി കുടിവെള്ളംമുടങ്ങുമെന്ന് വാട്ടർ അതോറിറ്റി എക്‌സി. എൻജിനീയർ അറിയിച്ചു.