മൂവാറ്റുപുഴ: ഷാഫി പറമ്പിൽ എം.എൽ .എ.ക്കെതിരെയും, കെ.എസ്.യു നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും നടത്തിയ പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് നടന്ന വിദ്യാഭ്യാസ ബന്ത് മൂവാറ്റുപുഴയിൽ പൂർണം. ബ്ലോക്ക് പ്രസിഡന്റ് ജെറിൻ ജേക്കബ് പോളിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ മുഴുവൻ വിദ്യാലയങ്ങളിലും പഠിപ്പ് മുടക്കി പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സമീർ കോണികൽ, റിയാസ് താമരപ്പിള്ളി, അമൽ ബാബു, കെ എസ് യൂ നേതാക്കളായ റംഷാദ് റഫീഖ്, സൽമാൻ ഒലിക്കൽ, ഷൈൻ ജെയ്സൺ, അരുൺ സത്യൻ, ഹാഷിം, റെയ്‌മോൻ സാബു, ജിഫിൻ രാജു, ജിസൺ ജോർജ്, ജോ പോൾ, എബി ഏലിയാസ്, സിബിൻ ജോസഫ്,ജോസുകുട്ടി, അബിൻ ജോയ്, ആൽബിൻ യാക്കോബ്,മനു, കോയ, സാദിഖ് സലാം, അസ്‌ലം, ഷാരൂഖ് എന്നിവർ നേതൃത്വം നൽകി.