പെരുമ്പാവൂർ: ഗ്രീൻറൂമുകൾ തുറക്കാൻ വൈകിയതിനാൽ മോഹിനിയാട്ട മത്സരങ്ങൾ വൈകി. ഒൻപത് മണിക്ക് തുടങ്ങേണ്ട മത്സരം 11ആയി. വേദി 11 ആശ്രമം എച്ച്.എസ്.എസിലാണ് ഈ ദുരനുഭവം.

മുറികൾ 9 മണിക്കാണ് തുറന്നത്. വൈദ്യുതി തടസം നേരിട്ടതും വിനയായി. ജനറേറ്റർ ഉണ്ടായിരുന്നെങ്കിലും അത് പ്രവർത്തിപ്പിക്കാൻ ആളില്ലാതിരുന്നതും മത്സരം നീണ്ടുപോകാൻ ഇടയാക്കി. കുടിവെള്ളം ലഭ്യമാക്കാത്തതും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.