ആലുവ: വാളയാർ കേസ് പീഡനകേസിലെ പ്രതികളെ വിട്ടയച്ച പോക്‌സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാബു ജോസഫ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. ഫ്രാൻസിസ്, ടോമി കെ. തോമസ്, ജോയ് മുളവരിയ്ക്കൻ, എബ്രഹാം പൊന്നുംപുരയിടം, കെ.പി. ബാബു, ടോമി ജോസഫ്, ടി.എ. ഡേവീസ്, ജാൻസി ജോർജ് സലോമി ബേബി തുടങ്ങിയവർ സംസാരിച്ചു.