തൃക്കാക്കര: വിദ്യാർത്ഥിനിയെ ബസിൽ നിന്ന് തള്ളിയിട്ട കേസിൽ ബസ് ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെന്റ് ചെയ്തതായി ആർ.ടി.ഒ കെ. മനോജ് കുമാർ പറഞ്ഞു.
കണ്ടക്ടർക്ക് ലൈസൻസ് ഇല്ലാത്തതിനാൽ ജനറൽ ആശുപത്രിയിൽ 25 മുതൽ അഞ്ച് ദിവസത്തെ കമ്യൂണിറ്റി സർവീസ് നടത്തുവാനും നിർദ്ദേശം നൽകി.
എസ്.എം.എസ് ബസിന്റെ ഡ്രൈവർ ആലുവ സ്വദേശി അൽത്താഫ്, കണ്ടക്ടർ പോഞ്ഞാശേരി സ്വദേശി സക്കീർ ഹുസൈൻ എന്നിവർക്കെതിരെയാണ് നടപടി.
ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ആർ.ടി ഓഫീസിൽ വിളിച്ച് വരുത്തി തെളിവെടുക്കുകയും ചെയ്തു. കാരണം കാണിക്കൽ നോട്ടീസിന് മറുപടി കിട്ടുന്ന മുറയ്ക്ക് ബസ് ഉടമയ്ക്ക് എതിരെ നടപടിയുണ്ടാകും.