ആലുവ: പെരിയാർ പുഴയെ സംരക്ഷിക്കാനും, രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാനും പെരിയാർ റിവർ മനേജ്‌മെന്റ അതോറിറ്റി രൂപീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്ബ്) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ഉന്നതാധികാര സമിതി അംഗം ഡൊമിനിക് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോളി അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിബു ആന്റണി, സിജു തോമസ്, സന്തോഷ് ജോൺ, ജോസഫ് ഊരകത്ത്, പി.പി അയ്യപ്പൻകുട്ടി, ടി.കെ. രതീഷ്,
എം.പി. പിയേഴ്‌സൺ, പാലോസ് പടയാട്ടി, പി.കെ. പ്രതീഷ്, ടി.കെ. മജീദ്, സാജു കളപ്പറമ്പത്ത്, ടി. സതീഷ് തുടങ്ങിയവർ സംസാരിച്ചു.