കൊച്ചി വാളയാർ, കേരള യൂണിവേഴ്സിറ്റി മോഡറേഷൻ തട്ടിപ്പ് തുടങ്ങി പ്രശ്‌നങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭ മാർച്ചിന് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്. യു എറണാകുളം ജില്ല കമ്മിറ്റി നടത്തിയ സിറ്റി കമ്മിഷണർ ഓഫീസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.സി.സി ഓഫീസന് മുന്നിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. ഓഫീസിന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
കെ.എസ്.യു ജില്ല പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, ദീപക് ജോയ്,തമ്പി സുബ്രമണ്യം, ജോൺസൻ മാത്യു എന്നിവർ പ്രസംഗിച്ചു.