കോലഞ്ചേരി: പൂതൃക്ക കുടുംബശ്രീയുടെ നേതൃത്വത്തിൽ മീമ്പാറയിൽ ചക്ക സംസ്‌കരണ യൂണിറ്റ് ആരംഭിച്ചു. നാലര ലക്ഷത്തോളം രൂപ ചിലവ് വരുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.പി.ഗീവർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൻ.എൻ.രാജൻ, അനി ബെൻ കുന്നത്ത്, സി.ഡി.എസ് ചെയർപേഴ്‌സൺ ലത രാജു ,പഞ്ചായത്ത് മെമ്പർമാരായ ഗീത ശശി, എൻ.എം.കുര്യാക്കോസ്, ഡോളി സാജു, എ.സുഭാഷ് ,കുടുബശ്രീ വൈസ് പ്രസിഡന്റ് ആലീസ് ബെന്നി തുടങ്ങിയവർ സംസാരിച്ചു.