ആലുവ: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സാമൂഹ്യപെൻഷനുകളും ക്ഷേമനിധി പെൻഷനുകളും വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് നവംബർ 30ന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തണമെന്ന സർക്കാർ ഉത്തരവ് ഡിസംബർ 31 വരെ നീട്ടണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിക്ക് നിവേദനം നൽകി.