കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണി​റ്റ് ഭിന്ന ശേഷിക്കാർക്ക് വീൽചെയറുകൾ നൽകി. സ്‌കൂൾ മാനേജർ ഫാ.സി.എം. കുര്യാക്കോസ് വിതരണോദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് റജി എം.പോൾ അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ സജീവ്, പി.വി വിജു, എ.അമ്പിളി എന്നിവർ സംസാരിച്ചു.