sp
റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളി തൊഴിൽദാതാക്കുടെ യോഗത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സംസാരിക്കുന്നു

ആലുവ: റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളി തൊഴിൽദാതാക്കളുടെ യോഗം സംഘടിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്ന വിവിധ മേഖലയിലുള്ള തൊഴിൽദാതാക്കളും വാടകയ്ക്ക് വീട് നൽകുന്ന വീട് ഉടമസ്ഥതരും യോഗത്തിൽ സംബന്ധിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കുന്നതിനും വിവരശേഖരണത്തിനുമായി പൊലീസുമായി സഹകരിക്കണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ആവശ്യപ്പെട്ടു.

# അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ വർദ്ധിച്ചുവരുന്നു.

# അവരെ കൂടുതൽ നിരീക്ഷിക്കേണ്ടതുണ്ട്.

# കൃത്യമായ മേൽവിലാസം തൊഴിൽ ദാതാക്കൾ അറിഞ്ഞിരിക്കണം

# തൊഴിലാളികളുടെ പുതിയ ഫോട്ടോ, വിരലടയാളങ്ങൾ എന്നിവ പൊലീസിന് കൈമാറണം.

സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. റാഫ, ഡി.വൈ.എസ്.പി ജി. വേണു, ലേബർ ഓഫീസർ കൃഷ്ണകുമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.