ഫോർട്ടുകൊച്ചി: ബീച്ച് നവീകരണത്തിനായി ടൂറിസം വകുപ്പ് മുന്നോട്ടിറങ്ങുന്നു. ഇതോടെ ബീച്ച് സുന്ദരിയാകും.കഴിഞ്ഞ വർഷങ്ങളിൽ 8 കോടി രൂപയോളം ബീച്ച് നവീകരണത്തിനായി മുടക്കിയെങ്കിലും അത് കടലിൽ കായം കലക്കിയതുപോലെയായി. അതിനു ശേഷവും ഈ ഭാഗത്തെ നടപ്പാതകളും മറ്റും തകർന്നു. കടൽഭിത്തി സംരക്ഷണത്തിനും ഇത് ശക്തിപ്പെടുത്തുന്നതിനും ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തും. കടൽക്ഷോഭത്തെ തുടർന്ന് ബീച്ച് ഇല്ലാതായി. നടപ്പാതയും ബീച്ചും ഇല്ലാതായതോടെ നൂറുകണക്കിന് സഞ്ചാരികൾക്ക് ഫോർട്ടുകൊച്ചി അന്യമായിക്കൊണ്ടിരിക്കുകയാണ്. ബീച്ചിലെ മാലിന്യം നീക്കാൻ അധികാരികൾക്ക് ഇനിയുമായിട്ടില്ല. ചില സംഘടനകൾ മാസത്തിൽ ഒരു ദിവസം വന്ന് വഴിപാടുപോലെ ബീച്ച് വൃത്തിയാക്കും.ഈ മാലിന്യങ്ങൾ ഒരു മൂലക്ക് കൂട്ടിവെക്കും. പിന്നീട് ആ മാലിന്യം തന്നെ ബീച്ച് വീണ്ടും വൃത്തികേടാക്കും. ദിനംപ്രതി പതിനായിരക്കണക്കിന് സ്വദേശികളും നൂറുകണക്കിന് വിദേശികളുമാണ് ഇവിടെ എത്തുന്നത്. ബീച്ച് നവീകരണത്തിന് അധികാരികൾക്ക് ഇനിയും ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് പുതിയ സംരഭവുമായി ടൂറിസം വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
●ഒരു കോടിയുടെ പദ്ധതി
●ചുമതല ചെന്നൈ ഐ.ഐ.ടിയ്ക്ക്
●പുതിയ പദ്ധതിയിൽ നടപ്പാത ടൈൽ വിരിക്കൽ, ബെഞ്ച്,
മാലിന്യ നിക്ഷേപ കിറ്റുകൾ, ഫാൻസി ലൈറ്റ്, ലൈഫ് ഗാർഡ് വിശ്രമകേന്ദ്രം