volley-ball
മദ്ധ്യപ്രദേശിൽ നടന്ന സി.ബി.എസ്.ഇ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം റണ്ണറപ്പായ തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം ടീമിന് ഇന്നലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി​യപ്പോൾ.

കൊച്ചി: മദ്ധ്യപ്രദേശിൽ നടന്ന സി.ബി.എസ്.ഇ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം റണ്ണറപ്പായ തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം ടീമിന് ഇന്നലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ആദ്യമായാണ് ഒരു കേരള ടീം ഈ അണ്ടർ 19 ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ എത്തുന്നത്.

നവംബർ 11 മുതൽ 16 വരെയായിരുന്നു മത്സരങ്ങൾ.

നന്ദന കെ.വി​ ക്യാപ്റ്റനായ ടീമി​ൽ അർച്ചന പി​.വി​, ലക്ഷ്മി​ വി​.ജയൻ, ശ്രേയ സാജു, നന്ദന സുധി​, ലക്ഷ്മി​, അനഘ എൻ.എം. എന്നി​വരാണ് അംഗങ്ങൾ. അല്ലി​ ബെന്നി​യും ബി​ജു ചക്രപാണി​യുമായി​രുന്നു കോച്ചുകൾ. സ്വീകരണച്ചടങ്ങി​ൽ പ്രി​ൻസി​പ്പൽ രാഖി​ പ്രി​ൻസ്, വി​ദ്യാപീഠം പ്രസി​ഡന്റ് എം.കൈഷക് ബാബു, മാനേജർ എം.എസ്.ദി​വാകരൻ, ബോർഡ് അംഗങ്ങളായ മനോഹരൻ, ഗോപി​ തുടങ്ങി​യവർ പങ്കെടുത്തു.