നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2.6 കോടി രുപ ചെലവഴിച്ച് കുറ്റിപ്പുഴ ജൂനിയർ ബെയ്‌സിക് സ്‌കൂളിൽ നിർമ്മിച്ച ബഹുനില കെട്ടിടം 23ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ എം.എൽ എമാർ ഒരോ വിദ്യാലയങ്ങൾ തിരഞ്ഞെടുത്തപ്പോൾ കളമശേരി മണ്ഡലത്തിൽ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ കന്നുകര ഗ്രാമപഞ്ചായത്തിലെ എൽ.പി വിഭാഗത്തിലെ ജെ.ബി.എസിനെയാണ് തിരഞ്ഞെടുത്തത്. 116 വർഷം പഴക്കമുള്ള സ്കൂളാണിത്. നിലവിൽ 500 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ജില്ലയിൽ ഇത്രയധികം കുട്ടികൾ പഠിക്കുന്ന ഗവ. എൽ.പി സ്‌കൂൾ വേറെയില്ല.

22ന് വൈകീട്ട് അഞ്ചിന് കുന്നുകരയിൽ നിന്ന് വിളംബര ജാഥയും തുടന്ന് 60 വയസ് കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കും. വിളംബര ജാഥ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ഫ്‌ളാഗ് ഓഫ് ചെയ്യും. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ പി.വി. തോമസ്, മെമ്പർ എം.പി. തോമസ്, പി.ടി.എ പ്രസിഡന്റ് യൂസഫ് അറയ്ക്കൽ, എസ്.എം.സി ചെയർമാൻ എബിൻ മാധവൻ, എം.പി.ടി.എ ചെയർപേഴ്‌സൻ വിനിത ഹരി എന്നിവർ സംസാരിക്കും.


ടലി േളൃീാ ാ്യ ശജവീില