കൊച്ചി: ഈ വർഷത്തെ പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷ ജില്ലാസംഗമം 27 ന് എറണാകുളം എ.എെ.ബി.ഇ.എ ഹാളിൽ നടക്കും. രാവിലെ 9.30 ന് ഹാസ്യ സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ സുകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് സുകുമാറും കുട്ടികളും മുഖാമുഖം പരിപാടി നടക്കും. എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി സി.ബി.ജോസഫ് പി.ടി.ബി അനുസ്മരണ പ്രഭാഷണം നടത്തും. പ്രശ്നോത്തരി മത്സരത്തിന് നിശാന്ത്.എസ് നേതൃത്വം നൽകും. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പ്രൊഫ. കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് പ്രഥമ തലമത്സരത്തിൽ വിജയികളായവരാണ് സംഗമത്തിൽ പങ്കെടുക്കുക.