കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ബാറ്ററി മോഷണം. കിഴകൊമ്പിൽ വളപ്പിൽ സ്വകാര്യ മൊബൈൽ ടവറിന്റെ ബാറ്ററികൾ മോഷണം പോയി. ബാറ്ററികൾ ഇരിക്കുന്ന ക്യാബിൻ തകർത്താണ് 24 ബാറ്ററികൾ മോഷ്ടാക്കൾ കവർന്നത്. ബാറ്ററിക്ക് ഒന്നര ലക്ഷത്തോളം രൂപ വിലവരും. പരാതിയെ തുടർന്ന് കൂത്താട്ടുകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. മാസങ്ങൾക്ക് മുമ്പ് കൂത്താട്ടുകുളം ടൗണിൽ വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം പതിവായിരുന്നു. ടോറസ് ലോറികളിലെ ബാറ്ററി മോഷ്ടിക്കുന്ന സംഘത്തെ നേരത്തേ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . അന്വേഷണം ആരംഭിച്ചു .