കൊച്ചി വനിതകളുടെ പങ്കാളിത്തമില്ലാതെ മത്സ്യതൊഴിലാളി സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന ബ്ല്യൂ ഇക്കോണമി പദ്ധതികൾ ലക്ഷ്യപ്രാപ്തിയിലെത്തില്ലെന്ന് ഇന്ത്യൻ ഓഷ്യൻ റിം സ്റ്റഡീസ് മേധാവിയായ പ്രൊഫ:വി.എൻ.ആത്രി പറഞ്ഞു. കേരള ഫിഷറീസ് സമുദ്രപഠനസർവകലാശാലയുടെ(കുഫോസ്)ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര ബ്ല്യൂ ഇക്കോണമി കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു. വികസിത രാജ്യങ്ങൾ നടപ്പിലാക്കുന്ന ബ്ല്യൂ ഇക്കോണമി പദ്ധതികൾ അതേ പടിപകർത്തുകയല്ല വേണ്ടത്. യുവതലമുറയ്ക്ക് അന്തസുള്ള തൊഴിലും വരുമാനവും നൽകുന്നതാവണം ബ്ല്യൂ ഇക്കോണമി പദ്ധതികൾ. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരം പങ്കിടുന്ന 22 രാജ്യങ്ങളുടെ സംഘടനയായ ഇന്ത്യൻ ഓഷൻ റിം അസോസിയേഷന്റെ ( അയോറ) ബ്ല്യൂ ഇക്കോണമി പഠന കേന്ദ്രമാണ് .ഇന്ത്യൻ ഓഷൻ റിം സ്റ്റഡീസ് കോൺഫറൻസിന്റെരണ്ടാം ദിവസമായ വെള്ളിയാഴ്ച 28 രാജ്യങ്ങളിൽ നിന്നുള്ള വിവിധ വിഷയങ്ങളിലായി ഇരുന്നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോൺഫറൻസ് ശനിയാഴ്ച നടക്കുന്ന മത്സ്യകൃഷി വ്യവസായി സംഗമത്തോടെ സമാപിക്കും. '