പെരുമ്പാവൂർ: കുച്ചിപ്പുഡിയിൽ എച്ച്.എസ് വിഭാഗത്തിൽ ജില്ലയിൽ തന്നെ രണ്ടാമതാക്കാൻ വേറൊരാളില്ലെന്ന് തുടർച്ചയായ മൂന്നാം വർഷവും തെളിയിച്ചിരിക്കുകയാണ് ആനന്ദ് സി.എസ്. തേവര സി.സി.പി.എൽ ആഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആനന്ദ് ഈ ഇനത്തിൽ രണ്ട് വർഷമായി സ്റ്റേറ്റിലും എ ഗ്രേഡ് നേടിയിട്ടുണ്ട്.
മൂന്ന് വയസുമുതൽ നൃത്താഭ്യാസം. ആർ.എൽ.വി രാജി, അശോക് വളന്തകാട് എന്നിവരുടെ ശിക്ഷണം. പത്തു വയസുമുതൽ ആർ.എൽ.വി സുബേഷാണ് ഗുരു. നേവൽബേസ് കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് കലാമേളകളിൽ പങ്കെടുക്കാനായി മാത്രം ആറാം ക്ളാസ് മുതൽ സ്റ്റേറ്റ് സിലബസിലാണ് പഠനം.
ഇന്നത്തെ ഭരതനാട്യത്തിലും നാടോടി നൃത്തത്തിലുംആനന്ദ് പങ്കെടുക്കുന്നുണ്ട്. രണ്ട് ഇനങ്ങളിലും കഴിഞ്ഞ രണ്ട് വർഷവും എ ഗ്രേഡ് നേടിയിട്ടുണ്ട്. ബി.എസ്.എൻ.എൽ ജീവനക്കാരൻ ഷാജിയുടെയും സിന്ധുവിന്റെയും മകനാണ് ആനന്ദ്.