കൂത്താട്ടുകുളം: യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ പങ്കെടുക്കാൻ എത്തിയ ഷാഫി പറമ്പിൽ എം.എൽ.എ യെ.മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പ്പന്റ് ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി എം .എ .ഷാജി ആവശ്യപ്പെട്ടു. കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അജയ് ഇടയാർ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ബേബി, വിജയൻ കുന്നേൽ, ജോസ് വേളൂക്കര, ബേബി പന്നക്കാട്ട്, ചാക്കോച്ചൻ മുള്ളംകുന്നേൽ, വറുഗീസ് വെട്ടിക്കാപറമ്പിൽ, സെനീഷ് .എം.ജോർജ്, ലില്ലി ബാബു, അരുൺ സോമൻ എന്നിവർ സംസാരിച്ചു