അങ്കമാലി : അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ അങ്കമാലി മേഖല മൂന്നാമത് വാർഷിക സമ്മേളനവും കുടുംബസംഗമവും 24 ന് നടക്കും. അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ വൈകിട്ട് നാലിന് നടക്കുന്ന വാർഷിക സമ്മേളനവും കുടുംബസംഗമവും റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ അങ്കമാലി മേഖലാ പ്രസിഡന്റ് കെ.എ. സേവ്യർ അദ്ധ്യക്ഷത വഹിക്കും. അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി വിദ്യാഭ്യാസ അവാർഡ് വിതരണവും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോൾ അച്ചീവ്‌മെന്റ് അവാർഡ് വിതരണവും നടത്തും. സംസ്ഥാന സേഫ്റ്റിവിംഗ് കൺവീനർ ബോബി തൃശൂർ തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ച് സംസാരിക്കും. അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ജെയിംസ് തിയ്യാടി, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എൻ. ഷാജി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.