മഞ്ഞപ്ര: ഗ്രാമക്ഷേമം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 23ന് വൈകിട്ട് 6ന് നവകേരളം പ്രതീക്ഷകളും ആകുലതകളും എന്ന വിഷയത്തിൽ ചർച്ച നടത്തും. ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി വിഷയം അവതരിപ്പിക്കും. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിക്കും.