vanitha
കെ.എം.എ സംഘടിപ്പിച്ച വനിതാ നേതൃത്വ സമ്മേളനം കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ.എം.ബീന ഉദ്ഘാടനം ചെയ്യുന്നു. ബിബു പുന്നൂരാൻ, ലക്ഷ്മി മേനോൻ, ജിബു പോൾ,എൽ. നിർമല തുടങ്ങിയവർ സമീപം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വുമൺ ലീഡർഷിപ്പ് സമ്മേളനം തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം. ബീന ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എക്‌സ്‌പ്രസ് സി.ഇ.ഒ ലക്ഷ്മിമേനോൻ പ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് ജിബു പോൾ, ഡബ്ല്യു.എം.എഫ് ചെയർപേഴ്‌സൻ എൽ. നിർമല, കെ.എം.എ സെക്രട്ടറി ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.

ചർച്ചകളിൽ വെർക്കെന്നെർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ മീര ഹരിദാസ്, ഫുൾ കോണ്ടാക്ട് ഇന്ത്യ ഓപ്പറേഷൻസ് ജനറൽ മാനേജർ ജോഫിൻ ജോസഫ്, റോയൽ എൻഫീൽഡ് ഡീലർ ഹിബ അലി മുബാറക്, സംവിധായിക റോഷ്‌നി ദിനകർ, ഫാഷൻ ഡിസൈനർ ശ്രീജിത് ജീവൻ, ഡബ്ല്യു.എം.എഫ് അംഗം രാജശ്രീ ഷേണായി എന്നിവർ പങ്കെടുത്തു.